ശശികല ഇന്ന് ചെന്നൈയിലേക്ക്, കനത്ത സുരക്ഷയൊരുക്കി പോലീസ്; ബംഗളൂരു മുതൽ വാഹന റാലി
ജയിൽ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് തിരികെ എത്തും. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തിരികെ വരവേൽക്കുന്നത്. 32 ഇടങ്ങളിൽ സ്വീകരണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്.
ടി നഗറിലെ എം ജി ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ജയയയുടെ വസതി സ്ഥിതി ചെയ്യുന്ന പോയ്‌സ് ഗാർഡനിലും തമിഴ്‌നാട്-കർണാടക അതിർത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്
ഹൊസൂർ മുതലാണ് വാഹന റാലി ആരംഭിക്കുന്നത്. റാലിക്ക് പോലീസ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ചെന്നൈയിലെത്തുന്ന ശശികല പാർട്ടിയുടെ നേതാവ് ഇപ്പോഴും താൻ തന്നെയാണെന്ന് പ്രഖ്യാപിച്ചേക്കും. ഇതിനിടെ ശശികലയുടെ ബിനാമി സ്വത്തുക്കൾ സർക്കാർ ഇന്നലെ കണ്ടുകെട്ടി. നൂറ് കോടിയലധികം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.