പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. നഗരത്തിന് സമീപം പൂളക്കാട് എന്ന സ്ഥലത്താണ് ദാരുണ സംഭവം. ആമിൽ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലർച്ചെ നാല് മണിയോടെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് ഷാഹിദ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് എത്തുമ്പോൾ വീടിന്റെ പുറത്ത് നിൽക്കുകയായിരുന്നു. ഷാഹിദ.
ഇവരുടെ ഭർത്താവും മറ്റ് മക്കളും ഉള്ളിലുണ്ടായിരുന്നുവെങ്കിലും പോലീസ് വന്നതിന് ശേഷമാണ് വിവരം അറിഞ്ഞത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് ഷാഹിദയെ ചോദ്യം ചെയ്തുവരികയാണ്.