പാരാലിമ്പിക്‌സ് മിക്‌സ്ഡ് 50 മീറ്റർ ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണവും വെള്ളിയും
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിംഗ് രാജ് അദാന വെള്ളിയും സ്വന്തമാക്കി. 218.2 പോയിന്റ് നേടിയാണ് മനീഷ് നർവാൾ സ്വർണം നേടിയത്.
യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനക്കാരനായിരുന്നു നർവാൾ. സിംഗ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും ഫോമിലേക്ക് ഉയരുകയായിരുന്നു.
ഇതോടെ മൂന്ന് സ്വർണവും ഏഴ് വെള്ളിയും സഹിതം 15 മെഡലുകളാണ് ഇന്ത്യ പാരാലിമ്പിക്‌സിൽ നേടിയത്. പോയിന്റ് പട്ടികയിൽ ഇന്ത്യ 34ാം സ്ഥാനത്താണ്.