10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അവാനി ലേഖ്രയിലൂടെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വർണം
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ അവാനി ലേഖ്രയാണ് ഇന്ത്യക്ക് ആദ്യ സ്വർണം നേടിക്കൊടുത്തത്. 249.6 പോയിന്റ് സ്‌കോർ ചെയ്താണ് സ്വർണനേട്ടം
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്. ഏഴാം സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത നേടിയ അവാനി തകർപ്പൻ പ്രകടനമാണ് കലാശപ്പോരിൽ കാഴ്ച വെച്ചത്.