പേരാമ്പ്ര എസ്റ്റേറ്റിൽ കടുവയിറങ്ങി; തൊഴിലാളിയുടെ പോത്തിനെ കടിച്ചു കൊന്നു
കോഴിക്കോട് ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ ഇറങ്ങിയതായി സ്ഥിരീകരണം. എസ്റ്റേറ്റിൽ മേഞ്ഞു കൊണ്ടിരുന്ന പോത്തിനെ കടുവ ആക്രമിച്ചു കൊന്നു. തൊഴിലാളിയായ ബിനു തോണക്കരയുടെ പോത്താണ് ചത്തത്.
കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ അഞ്ച് വയസ്സ് പ്രായമുള്ള കടുവയാണെന്ന് സ്ഥിരീകരിച്ചു. വനത്തോട് ചേർന്ന പ്രദേശമായ ഇവിടെ 25ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.