പാരാലിമ്പിക്‌സ് ഹൈജംപിൽ ഇന്ത്യയുടെ പ്രവീൺ കുമാറിന് വെള്ളി മെഡൽ
ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡൽ. പുരുഷൻമാരുടെ ടി 64 ഹൈജംപ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺകുമാർ വെള്ളി നേടി. 2.07 മീറ്റർ ചാടി ഏഷ്യൻ റെക്കോർഡോടെയാണ് വെള്ളി മെഡൽ നേട്ടം.
ആദ്യ ശ്രമത്തിൽ 1.83 മീറ്ററും രണ്ടാം ശ്രമത്തിൽ 1.97 മീറ്ററും നാലാം ശ്രമത്തിൽ 2.07 മീറ്ററും ചാടിയാണ് പ്രവീൺ വെള്ളി നേടിയത്. ബ്രിട്ടന്റെ ജൊനാഥൻ ബ്രൂം എഡ്വാർഡ്‌സിനാണ് സ്വർണം.
ഈ നേട്ടത്തോടെ ഇന്ത്യയുടെ മെഡൽ നേട്ടം 11 ആയി. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമായി നിലവിൽ 36ാം സ്ഥാനത്താണ് ഇന്ത്യ