ഡൽഹിയിൽ കനത്ത മഴ; ഇന്നലെ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടത് 9 വിമാനങ്ങൾ
ഡൽഹിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 9 വിമാനങ്ങൾ ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. ഇടിമിന്നലും മഴയും കാറ്റുമെല്ലാമായി കാലാവസ്ഥ പ്രക്ഷുബ്ധമായതാണ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ കാരണമായത്.
ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് ജയ്പരൂലിൽ ഇറക്കിയത്. ബുധനാഴ്ച ഡൽഹിയിൽ കാലാവസ്ഥ മോശമാകുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.