കനത്ത മഴയും വെള്ളക്കെട്ടും: ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴി തിരിച്ചുവിട്ടു
കനത്തമഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. നാല് ആഭ്യന്തര വിമാന സർവീസുകളും ഒരു അന്താരാഷ്ട്ര സർവീസുമാണ് ഡൽഹിയിൽ നിന്ന് ജയ്പൂറിലേക്കും അഹമ്മദാബാദിലേക്കും വഴി തിരിച്ച് വിട്ടത്.
വിമാനത്താവളത്തിന്റെ റൺവേയിലടക്കം വെള്ളക്കെട്ടാണ്. കഴിഞ്ഞ ദിവസം രാത്രി മുതൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 12 മണിക്കൂർ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.