ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു
ഡൽഹിയിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങൾ തടസ്സപ്പെട്ടു. താപനില കുറഞ്ഞ് മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ഒക്ടോബറിൽ ശൈത്യം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെ വരുന്നത്.
കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും ഡൽഹിയിൽ കനത്ത പുകമഞ്ഞ് സൃഷ്ടിക്കാൻ കാരണമായി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും ഡൽഹിയിലേക്ക് എത്തേണ്ട അമ്പതോളം വിമാനങ്ങളും വൈകി. അതേസമയം ഉച്ചയോടെ മൂടൽ മഞ്ഞ് അൽപ്പം കുറഞ്ഞിട്ടുണ്ട്.