മോശം കാലാവസ്ഥ: മംഗലാപുരത്തും കണ്ണൂരിലുമിറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി
മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇവ ഇറക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്.
ദുബൈയിൽ കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതാത് വിമാനത്താവളങ്ങളിലേക്ക് പോകും.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും വിമാനം പുറപ്പെടാൻ വൈകുകയാണ്. പുലർച്ചെ മൂന്നരയ്ക്ക് ദുബൈയിലേക്ക് പോകേണ്ട വിമാനമാണ് മൂടൽമഞ്ഞിനെ തുടർന്ന് വൈകിയത്.