ജനകീയ പ്രതിരോധ ജാഥയുടെ അവലോകനത്തിന് ഒരുങ്ങി സിപിഐഎം; സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയുടെ അവലോകനത്തിന് സിപിഐ എം സംസ്ഥാന സമിതി യോഗം ഇന്നു ആരംഭിക്കും. യാത്ര വൻവിജയമായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ വിലയിരുത്തിയിരുന്നു. എറണാകുളം സംസ്ഥാന സമ്മേളനം അംഗീകരിച്ച സംഘടനാ രേഖയിലെ ലക്ഷ്യങ്ങൾ എത്രത്തോളം നടപ്പായെന്ന അവലോകനവും സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും.
പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ കൂടുതൽ മുഴുവൻ സമയ കേഡർമാരെ വളർത്തിയെടുക്കുകയും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യണമെന്ന നിർദേശമായിരുന്നു സംഘടനാ രേഖയിൽ ഉണ്ടായിരുന്നത്.
രാഹുൽ ഗാന്ധിക്ക് എതിരായ കേന്ദ്ര നടപടിയും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം വിലയിരുത്തും. സംസ്ഥാന സമിതി നാളെ അവസാനിക്കും.