ഉത്തരേന്ത്യയിൽ അതിശൈത്യം; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്, വിമാനങ്ങൾ വൈകിയേക്കും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. വിമാനങ്ങൾ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യയിൽ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാണ് . രാജസ്ഥാനിലെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ മൈനസ് താപനിലയാണ്. അൽവാർ, ധോൽപൂർ അടക്കം രാജസ്ഥാനിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഡല്‍ഹിയിൽ ഇന്നും താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരിൽ 6 ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിതി പല ഇടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 20 ൽ അധികം ട്രയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്.