ധനമന്ത്രി നിർമല സീതാരാമൻ ആശുപത്രി വിട്ടു
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ ഡൽഹി എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം അറിയിച്ചത്. വയറ്റിലെ അണുബാധയെ തുടർന്ന് ഡിസംബർ 26 നാണ് കേന്ദ്ര മന്ത്രിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയോടെ പതിവ് പരിശോധനയ്‌ക്കെത്തിയ ധനമന്ത്രിയെ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യുകയായിരുന്നു.