ഗവര്‍ണര്‍ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഗവര്‍ണറെ ഡിസ്ചാര്‍ജ് ചെയ്തു. ഈ മാസം 9 നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴാം തീയതിയാണ് ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റീനില്‍ പോകണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.