കൊവിഡ് മുക്തമായി; സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു
കൊവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സച്ചിൻ തെൻഡുൽക്കർ ഡിസ്ചാർജായി. സച്ചിൻ തന്നെയാണ് വീട്ടിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
മാർച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസങ്ങൾക്ക് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദി അറിയിച്ചു.