‘ഇന്ധനവിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തയാർ’; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. അതിന് ഗൗരവതരമായ ചർച്ചകൾ ആവശ്യമാണ്. ജി.എസ്.ടി നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതിനായി പുതിയ നിയമം നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് വളരെയധികം അലട്ടുന്ന ഒരു പ്രശ്നമായി ഇന്ധനവില വർധനവ് മാറി. വില കുറയ്ക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.