ശസ്ത്രക്രിയക്ക് ശേഷം നടൻ രജനികാന്ത് ആശുപത്രി വിട്ടു
നടൻ രജനികാന്ത് ആശുപത്രി വിട്ടു. തലച്ചോറിൽ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിന് ശേഷമാണ് താരം ആശുപത്രി വിട്ടത്. രക്തസമ്മർദത്തിലെ വ്യത്യാസത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രജനിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ തമിഴ്‌നാട്ടിൽ ആരാധകർ പ്രത്യേക പൂജകളുമൊക്കെയായി പ്രാർഥനയിലാണ്. അണ്ണാത്തെ ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ.