Saturday, October 19, 2024
National

ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി ഇന്ന് മോദിയും കേജ്രിവാളും സൂറത്തിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിൽ. പ്രധാന മന്ത്രി നരേന്ദ്ര മോദിയും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ഇന്ന് സൂറത്തിൽ പ്രചരണം നടത്തും.ആം ആദ്മി പാർട്ടി യുടെ ശക്തി കേന്ദ്രമായ സൂറത്തിൽ പ്രധാന മന്ത്രി ഇന്ന് 25 കിലോമീറ്റർ റോഡ് ഷോ നടത്തുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ഇന്ന് സംസ്ഥാനത്ത് പ്രചരണം ആരംഭിക്കും.

ഗുജറത്തിലെ ആദ്യഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ മൂന്ന് പാർട്ടികളുടെയും മുൻനിര നേതാക്കളാണ് പ്രചരണം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും ഇന്ന് ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്തിൽ മുഖാമുഖം എത്തും.

ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ പ്രഭവകേന്ദ്രം കൂടിയാണ് സൂറത്ത്. പ്രദേശത്തെ 12 സീറ്റുകളിൽ പകുതിയോളം പിടിക്കാനാകും എന്നാണ് എഎപിയുടെ അവകാശവാദം. മേഖലയിലെ സ്വാധീനം നിലനിർത്താനായി പ്രധാനമന്ത്രിയെ തന്നെ രംഗത്തിറക്കുകയാണ് ബിജെപി. സൂറത്തിലെ മോട്ട വരച്ചയിൽ റാലി നടത്തുന്ന പ്രധാന മന്ത്രി, വിമാനത്തവള ത്തിൽ നിന്നും 25 കിലോമീറ്റർ റോഡ് ഷോ നടത്തിയാകും റാലിയിലേക്ക് എത്തുക.

ഇത്തവണ വൻ റാലികൾ ഒഴിവാക്കി, നിശബ്ദ പ്രചരണത്തിലൂടെ അടിത്തട്ടിൽ ഭരണ വിരുദ്ധ വികാരം ഇളക്കിവിടാനുള്ള കോണ്ഗ്രസ്സിന്റെ തന്ത്രം വലിയൊരു പരിധി വരെ വിജയം കണ്ടിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് ഗുജറാത്തിൽ രണ്ട് ദിവസത്തെ പ്രചാരണം ആരംഭിക്കും. നാളെ ഗാന്ധിനഗറിൽ ഖർഗെ റാലി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.