ശശി തരൂര്‍ വിരുദ്ധര്‍ക്കെതിരെ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ
ശശി തരൂര്‍ വിരുദ്ധര്‍ക്കെതിരെ വിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഫുട്‌ബോളില്‍ ഗോള്‍ നേടുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ കൡക്കുമ്പോള്‍ ഗോളി കൂടി നന്നാകണം. പാര്‍ട്ടിയില്‍ ഗോള്‍കീപ്പര്‍ പ്രവര്‍ത്തകരാണുള്ളതെന്ന് മാത്യു കുഴല്‍നാടന്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പറഞ്ഞു.
‘മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടുപോകണം. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്നവരുണ്ടാകും. എതിരാളികളെയാണ് ഫൗള്‍ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ല. ശശി തരൂരിന്റെ പ്രസംഗത്തിന് പണം നല്‍കാന്‍ വരെ ആളുകള്‍ തയ്യാറാണെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു.
കോണ്‍ഗ്രസിലെ ശശിതരൂര്‍ വിവാദങ്ങള്‍ക്കിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. വൈകീട്ടാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം.