ആധാർ-പാൻ ബന്ധിപ്പിക്കാൻ മറന്നോ ? കാത്തിരിക്കുന്നത് പിഴ മാത്രമല്ല !
ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ മറന്നോ ? നിങ്ങളെ കാത്തിരിക്കുന്നത് പിഴ മാത്രമല്ല. പാൻ കാർഡ് തന്നെ അസാധുവായി പോകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
മാർച്ച് 31, 2022 ആയിരുന്നു ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന ദിവസം. ഇതിന് ശേഷവും ബന്ധിപ്പിക്കാത്തവർ കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്യുമ്പോൾ 1000 രൂപ പിഴയായി നൽകണം. മാർച്ച് 31, 2023 വരെ ആധാറും പാനും തമ്മിൽ ലിങ്ക് ചെയ്യാം.