ഗുജറാത്ത് തെരഞ്ഞെടുപ്പ് : ഇന്ന് പ്രധാനമന്ത്രി നാല് റാലികളിൽ പങ്കെടുക്കും
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തീ പടർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നാല് റാലികളിൽ പങ്കെടുക്കും. നാളെ രാഹുൽ ഗാന്ധി എത്തുന്നതോടെ പ്രചരണ ശൈലി മാറ്റാനാണ് കോൺഗ്രസിന്റെ പദ്ധതി. ആം ആദ്മി പാർട്ടിയുടെ പ്രചരണത്തിന് ചുക്കാൻ പിടിച്ചു അരവിന്ദ് കേജ്രിവാളും സംസ്ഥാനത്ത് പ്രചരണം തുടരുകയാണ്.
വത്സതിലെ വാപിയിൽ മെഗാ റോഡ് ഷോയോടെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ 72 മണിക്കൂർ നീളുന്ന രണ്ടാം ഘട്ട പ്രചരണം ആരംഭിച്ചത്.
ഗുജറാത്തിന് അപകീർത്തിപ്പെടുത്തുന്നവരെ സൂക്ഷിക്കണം എന്നും. മറ്റു രാജ്യങ്ങൾക്ക് മുന്നിൽ ഗുജറാത്തിനെ അപകീർത്തി പ്പെടുത്തുന്നവർക്ക് സംസ്ഥാനത്തു സ്ഥാനമില്ല എന്നും പ്രധാന മന്ത്രി പറഞ്ഞു. നാളെ രാവിലെ സോംനാഥ ക്ഷേത്രം ദർശനം നടത്തുന്ന പ്രധാനമന്ത്രി, നാല് റാലികളിലും പങ്കെടുക്കും.
തിങ്കളാഴ്ച സംസ്ഥാനത്തെ ത്രികോണ മത്സരത്തിന്റെ പൂർണ്ണ ചിത്രം ദൃശ്യമാകും. ഭാരത് ജോഡോ യാത്രക്കിടവേള നൽകി എത്തുന്ന രാഹുൽ ഗാന്ധി, രാജ് കൊട്ടിലും സൂറത്തിലുമാണ് റാലികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാളും അതേ ദിവസം ഗുജറാത്തിൽ ഉണ്ടാകും. യാത്ര തുടങ്ങിയ ശേഷം ആദ്യമായാണ് രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.
സംസ്ഥാനത്തു ഇതുവരെയും പൊതു റാലികളും, റോഡ് ഷോകളും, വാർത്ത സമ്മേളങ്ങളും ഒഴിവാക്കിയുള്ള നിശബ്ദ പ്രചരണമാണ് കോണ്ഗ്രസ് നടത്തിയത് രാഹുലിന്റെ വരവോടെ തീവ്ര പ്രചാരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ നീക്കം. ബിജെപിക്കെതിരായ 22 ഇന കുറ്റ പാത്രം മുൻനിർത്തിയാണ് കോണ്ഗ്രസ്സിന്റെ പ്രചരണ പദ്ധതി. ഗ്രാമീണ മേഖലകളിൽ കേന്ദ്രീകരിച്ചാണ് ആംആദ്മി പാർട്ടി പ്രചരണം മുന്നോട്ടു കൊണ്ട് പോകുന്നത്.