24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ്; 496 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് നാൽപതിനായിരം കടക്കുന്നത്. 496 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് ഇതിനോടകം 3,26,03,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,36,861 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 32,988 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 3,44,899 പേരാണ് ചികിത്സയിൽ കഴിയുന്നത്.
97.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ടിപിആർ മൂന്ന് ശതമാനത്തിൽ താഴെ തുടരുകയാണ്. ഇതിനോടകം 61.22 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്തത്.