രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ്; 560 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 560 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 31,064,908 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതിനോടകം 4,13,123 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡിൽ നിന്ന് 3,02,27,792 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 4,24,025 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തിന നിരക്ക് 97.31 ശതമാനമായി ഉയർന്നു
അതേസമയം രാജ്യത്ത് ഇതിനോടകം 3.99 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 42.12 ലക്ഷം വാക്‌സിൻ വിതരണം ചെയ്തു.