24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ്; 354 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,24,74,773 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
39,486 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. ഇതിനോടകം 3,17,20,112 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 3,19,551 പേരാണ് ചികിത്സയിൽ കഴിയുന്നത്. 2020 മാർച്ചിന് ശേഷം ഇതാദ്യമായാണ് സജീവ രോഗികളുടെ എണ്ണം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.
97.68 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ രണ്ട് മാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്ന്ശതമാനത്തിൽ താഴെയാണ്. രാജ്യത്ത് ഇതുവരെ 58.89 കോടി പേർക്കാണ് വാക്‌സിൻ നൽകിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.