24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ്; 640 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,654 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ പകുതിയും കേരളത്തിലെ കേസുകളാണ്. രാജ്യത്ത് ഇതിനോടകം 3,14,84,605 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
640 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 41,678 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 3,06,63,147 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്.
നിലവിൽ 3,99,436 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4,22,022 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഇതിനോടകം 44.19 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.