മൈസൂർ കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രതികൾ പണം ആവശ്യപ്പെട്ടും ഭീഷണിപ്പെടുത്തി
മൈസൂരിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പീഡന ദൃശ്യങ്ങൾ പകർത്തി മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പോലീസ്. പണം നൽകിയില്ലെങ്കിൽ വീഡിയോ വൈറലാക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. മണിക്കൂറുകളോളമാണ് 22കാരിയായ പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് ഇരയാക്കിയത്. അതേസമയം സംഭവം നടന്ന് ദിവസം മൂന്നായിട്ടും പര്തികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല
അന്വേഷണ സംഘത്തെ സർക്കാർ മാറ്റിയിട്ടുണ്ട്. എഡിജിപി പ്രതാപ് റെഡ്ഡിക്കാണ് നിലവിൽ അന്വേഷണ ചുമതല. മൈസൂർ ചാമുണ്ഡി ഹിൽസിലാണ് ആറ് പേർ ചേർന്ന് കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം ബൈക്കിൽ വന്നതായിരുന്നു പെൺകുട്ടി.