രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് റെയിൽ, വ്യോമ, ബസ് ഗതാഗതത്തിന് ആർടിപിസിആർ പരിശോധന വേണ്ട
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള യാത്രാ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുതുക്കി. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് റെയിൽ, വ്യോമ, ബസ് യാത്രക്കായി ആർടിപിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർക്ക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദേശത്തിൽ പറയുന്നു
കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനന്തര യാത്രയ്ക്ക് വിലക്കുകളില്ല. സംസ്ഥാനങ്ങൾക്ക് ക്വാറന്റൈൻ, ഐസോലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും പുതിയ മാർഗനിർദേശത്തിൽ കേന്ദ്രം പറയുന്നു.