Tuesday, January 7, 2025
National

പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ

പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. സമരങ്ങൾ എങ്ങനെ വേണമെന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ്.

പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളിൽ തീരുമാനം എടുക്കുണമന്ന് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് മൂന്നു നിർദ്ദേശങ്ങൾ സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണം നടത്തണം. പ്രതിഷേധങ്ങൾ സംയുക്തമായി സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് സഹകരണം ചർച്ചകൾ സംസ്ഥാനതലത്തിൽ തുടങ്ങണം എന്നിവയാണ് ആ നിർദേശങ്ങൾ എന്ന് യെച്ചൂരി അറിയിച്ചു.

ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി സൈനിക സഹകരണം പുലർത്തുന്നതെന്ന് പിബി വിലയിരുത്തിയതായി യെച്ചൂരി പറഞ്ഞു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ബൈഡൻ സർക്കാർ ഉയർത്തിയില്ല. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ല. എത്ര പ്രകോപിപ്പിച്ചാലും മാധ്യമങ്ങളെ അടിച്ചമർത്തില്ല എന്നതാണ് സിപിഐഎം നിലപാട് എന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അത് മറ്റൊരു സാഹചര്യത്തിന് കാരണമാണ് എന്നും കേരളത്തിലെ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടുണ്ട് എന്നും യെച്ചുരി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *