‘പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ’; മന്ത്രി സജി ചെറിയാൻ
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കട്ടെ എന്ന് സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. അതിൽ യാതൊരു സംശയവുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ വികസന വിരുദ്ധ സമീപനമാണ് കോൺഗ്രസിന്. ബിജെപി ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്നു. ബിജെപിയുടെ തകർച്ച തുടങ്ങിയതാണ് കർണാടക തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.