Sunday, January 5, 2025
National

അഭിഭാഷകരടക്കം കോടതിയുമായി ബന്ധപ്പെട്ടവരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണം: ചീഫ് ജസ്റ്റിസ്

അഭിഭാഷകർ അടക്കം കോടതികളുമായി ബന്ധപ്പെട്ട എല്ലാവരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് എൻ വി രമണ കേന്ദ്രത്തിന് കത്ത് നൽകിയത്. കോടതിയുമായി ബന്ധപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ പൂർത്തിയായാൽ മാത്രമേ കോടതി നടപടികൾ പൂർവസ്ഥിതിയിലേക്ക് തിരികെ എത്തൂ.

കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ജൂനിയർ അഭിഭാഷകർക്ക് സാമ്പത്തിക സഹായം അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *