Monday, January 6, 2025
NationalTop News

നിയമവ്യവസ്ഥ രാജ്യത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാറണമെന്ന് ചീഫ് ജസ്റ്റിസ്

രാജ്യത്ത് നിലനിൽക്കുന്നത് കൊളോണിയൽ നിയമസംവിധാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. ഇന്ത്യൻ ജനസംഖ്യക്ക് യോജിച്ചതല്ല നിലവിലെ നിയമവ്യവസ്ഥ. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള മാറ്റം നിയമവ്യവസ്ഥയിൽ അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

കോടതി വ്യവഹാരങ്ങൾ കൂടുതൽ സൗഹൃദപരമാകണം. കോടതിയെയും ജഡ്ജിമാരെയും സാധാരണക്കാരന് ഭയമാണ്. ഈ സ്ഥിതി മാറണം. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെയാണ്. കേസുകൾക്കായി അമിത തുക ചെലവാക്കേണ്ടി വരുന്നു. ഈ മണിക്കൂറുകളിൽ ചർച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തെ കുറിച്ചാകണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *