Tuesday, January 7, 2025
Top News

ഇന്ത്യ- യുഎഇ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത് ജൂലൈ 21 വരെ നീട്ടി

ദുബയ്: ഇന്ത്യയില്‍നിന്ന് യുഎഇയിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ജൂലൈ 21 വരെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടി. ഇന്ത്യയില്‍നിന്നുള്ളത് കൂടാതെ ലൈബീരിയ, നമീബിയ, സിയറ ലിയോണ്‍, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക, നേപ്പാള്‍ തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളുടെ സര്‍വീസുകളാണ് ജൂലൈ 21 വരെ നിര്‍ത്തിവയ്ക്കുന്നതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യോമസേനയ്ക്ക് നല്‍കിയ നോട്ടീസില്‍ അറിയിച്ചു.

ചരക്ക് വിമാനങ്ങളെയും ബിസിനസ്, ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളെയും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസില്‍ പറയുന്നു. യുഎഇ അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജൂണ്‍ 23 മുതല്‍ യാത്ര അനുവദിക്കുമെന്ന് ദുബയ് ദുരന്തനിവാരണ സമിതി സുപ്രിംകമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും അറിയിച്ചു.

ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവച്ചു. ഒടുവില്‍ അതോറിറ്റിയുടെ പ്രഖ്യാപനം കൂടി വന്നതോടെ പ്രവാസികള്‍ ആശങ്കയിലായി. ജൂലൈ 6 മുതല്‍ എയര്‍ലൈന്‍സ് നിലവില്‍ ബുക്കിങ് തുറന്നിട്ടുണ്ട്. ഏപ്രില്‍ 24 മുതലാണ് ജിസിഎഎയും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും (എന്‍സിഇഎംഎ) ഇന്ത്യയില്‍നിന്ന് വരുന്ന ദേശീയ അന്തര്‍ദ്ദേശീയ വിമാനക്കമ്പനികള്‍ക്കുള്ള എല്ലാ ഫ്‌ളൈറ്റുകളും നിര്‍ത്തിവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *