കൊവിഡ് കാലത്തും ആരാധാനാലയങ്ങൾ തുറക്കാത്തതിൽ പരോക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്
കൊവിഡ് പശ്ചാത്തലത്തിലും രാജ്യത്തെ ആരാധനാലയങ്ങൾ തുറന്നു കൊടുക്കാത്തതിൽ പരോക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. സാമ്പത്തിക താത്പര്യങ്ങൾ നോക്കി ഇളവുകൾ പ്രഖ്യാപിക്കുന്നു. ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം കൊവിഡ് ഭീഷണി ഉയർത്തുന്നു. ഇത് ആശ്ചര്യകരമാണ് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ
മഹാരാഷ്ട്രയിലെ ജൈന ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ. ചില ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഉത്തരവ് പുറപ്പെടുവിച്ചാൽ അത് വിവേചനമാകും. ജഗന്നാഥൻ ഞങ്ങളോട് ക്ഷമിക്കട്ടെയെന്നും നിങ്ങളുടെ ദൈവം നിങ്ങളോട് ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.