കൊവിഡ് പടർത്തുന്നത് ഒരു വിഭാഗമാണെന്ന ആരോപണം ഉയരും; മുഹ്‌റം ഘോഷയാത്രക്ക് അനുമതിയില്ലെന്ന് ചീഫ് ജസ്റ്റിസ്
മുഹ്‌റം ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഘോഷയാത്ര നടത്തിയാൽ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നത് ഒരു വിഭാഗമാണെന്ന ആരോപണവുമായി ചിലർ ഇറങ്ങുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.
അതേസമയം ലോക്ക് ഡൗൺ കാലത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിൽ രഥയാത്ര നടത്താനും മുംബൈ ജൈന ക്ഷേത്രങ്ങളിൽ പൂജ നടത്താനും ഇതേ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നൽകിയിരുന്നു. ഇതെല്ലാം ഒരു പ്രത്യേക സ്ഥലത്ത് മാത്രമുള്ളതാണെന്നും എന്നാൽ മുഹ്‌റം ഘോഷയാത്ര രാജ്യവ്യാപകമായി നടത്താനാണ് ഹർജിക്കാർ ആവശ്യപ്പെടുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു