Wednesday, January 8, 2025
National

മ്യാൻമാറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ മണിപ്പൂർ

മ്യാൻമാരിൽ നിന്നുള്ള 2500 -ഓളം കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി മണിപ്പൂർ. കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് സംസ്ഥാനം ഇക്കാര്യം വ്യക്തമാക്കിയത്. മ്യാന്മാരുമായി അതിർത്തി പങ്കിടുന്ന അഞ്ച് ജില്ലകളിൽ അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി.

അതേസമയം മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേൻ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ ഈ മാസം 29ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ബിജെപി ദേശീയ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും പങ്കെടുത്തു.

ഇതിനിടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്ഥിതി തുടർച്ചയായി നിരീക്ഷിക്കുന്നത് മണിപ്പൂരിലെ സാഹചര്യം മെച്ചപ്പെടാൻ കാരണമാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.സംസ്ഥാനം സാധാരണ നിലയിലേക്ക് നീങ്ങുകയാണ്. സമാധാന ശ്രമങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലുമാണ് മണിപ്പൂർ സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *