കശ്മീര്‍ ഫയല്‍സി’ന് ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്‌കാരം നല്‍കിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്‌കാരമായിരുന്നു കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്. ഇതിനെ വിമര്‍ശിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി രംഗത്തെത്തിയത്.
‘ദ കശ്മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിന്‍ പറഞ്ഞു. സിനിമ-സാഹിത്യ പുരസ്‌കാരത്തില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരത്തില്‍ അവാര്‍ഡുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു