Thursday, January 9, 2025
National

ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കാനുള്ള പ്രമേയം മണിപ്പൂർ നിയമസഭ പാസാക്കി

സംസ്ഥാന ജനസംഖ്യാ കമ്മീഷൻ രൂപീകരിക്കുന്നതിനും, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കുന്നതിനുമുള്ള പ്രമേയങ്ങൾ മണിപ്പൂർ നിയമസഭ ഏകകണ്ഠമായി പാസാക്കി. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം ജനതാദൾ (യുണൈറ്റഡ്) എംഎൽഎ കെ ജോയ്കിഷനാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.

1971നും 2001നും ഇടയിൽ സംസ്ഥാനത്തെ മലയോര മേഖലയിലെ ജനസംഖ്യ 153.3 ശതമാനം വർദ്ധിച്ചതായും 2002നും 2011നും ഇടയിൽ 250.9 ശതമാനത്തിൽ എത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. പുറത്തുനിന്നുള്ളവർ മണിപ്പൂരിലേക്ക് നുഴഞ്ഞുകയറുന്നത് സംബന്ധിച്ച് ജെഡിയു എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. താഴ്‌വര ജില്ലകളിൽ നിന്നുള്ളവരെ മലനിരകളിൽ സ്ഥിരതാമസമാക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ജനസംഖ്യ ഗണ്യമായി വർദ്ധിച്ചതായി അദ്ദേഹം ഉന്നയിച്ചു.

അനധികൃത കുടിയേറ്റക്കാരുടെ ജനസംഖ്യ വൻതോതിൽ വർദ്ധിച്ചു. മ്യാൻമറുമായി മണിപ്പൂരിന് അന്താരാഷ്ട്ര അതിർത്തിയുണ്ടെന്ന് ജെഡിയു എംഎൽഎ ചൂണ്ടിക്കാട്ടി. ജെഡിയു എംഎൽഎ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങളുടെ ചർച്ചയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പങ്കെടുത്തു. മറ്റൊരു വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ എൻആർസി എപ്പോൾ നടപ്പാക്കുമെന്ന് കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *