സാമ്പത്തിക സംവരണം; പുനഃപരിശോധന ഹര്‍ജിയുമായി തമിഴ്‌നാട് സര്‍ക്കാര്‍
സാമ്പത്തിക സംവരണത്തിനെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രത്യേകം ഹര്‍ജി നല്‍കാനാണ് തീരുമാനം. ചെന്നൈയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. തീരുമാനം സാമൂഹിക നീതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. നിലവിലുള്ള സംവരണവ്യവസ്ഥയെ അട്ടിമറിക്കുന്ന തീരുമാനമാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. യോഗത്തില്‍ അണ്ണാ ഡിഎംകെയും ബിജെപിയും പങ്കെടുത്തില്ല.