Saturday, January 4, 2025
Movies

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:മികച്ച സിനിമ മരയ്ക്കാര്‍, ധനുഷ്, മനോജ് വാജ്‌പേയ്, എന്നിവര്‍ക്കും പുരസ്‌കാരം

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം.

മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി.
മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം.

മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യ
മികച്ച നിരൂപണം-സോഹിനി ചതോപാധ്യായ
മികച്ച നരേഷൻ- വൈൽഡ് കർണാടക
മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി
മികച്ച എഡിംറ്റിംഗ്-ഷഡപ്പ് സോന
മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ
മികച്ച വിതരണം- ഡേവിഡ് അറ്റർബറോ
സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി
മികച്ച അനിമേഷൻ ചിത്രം- രാധ
മികച്ച ബയോഗ്രാഫിക്കൽ ചിത്രം- എലിഫന്റ്‌സ് ഡു റിമംബർ
മികച്ച തമിഴ് ചിത്രം- അസുരൻ
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ്
മികച്ച കന്നഡ ചിത്രം-അക്ഷി
മികച്ച മലയാള ചിത്രം- കള്ളനോട്ടം
ശബ്ദലേഖനം- റസൂൽപൂക്കുട്ടി
മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത് സുധാകരൻ

 

 

 

Leave a Reply

Your email address will not be published. Required fields are marked *