ഹത്രസിൽ കൻവർ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി; 5 പേർ മരിച്ചു
ഉത്തർ പ്രദേശിലെ ഹത്രസിൽ കൻവർ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക് ഇടിച്ചു കയറി 5 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഹരിദ്വാറിൽ നിന്നും ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽ പെട്ടത്.
ഹത്രാസിലെ സദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
കൻവാർ തീർത്ഥടകരെ സഹായിക്കാൻ എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്, ഇയാളെ ഉടൻ പിടികൂടുമെന്ന് എഡിജി കൃഷ്ണ അറിയിച്ചു.