ഡൽഹിയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം പണവും ഫോണും കവർന്നു
ഡൽഹി ബസായ ദരാപൂർ ഏരിയയിൽ ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവർന്നു. ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് (50) ആണ് കൊല്ലപ്പെട്ടത്. ട്രക്കിലുണ്ടായിരുന്ന ജീവനക്കാരനാണ് വിവരം പോലീസിലറിയിച്ചത്.
നാലംഗ സംഘം കാറിലെത്തി ട്രക്ക് തടഞ്ഞുനിർത്തി ഡ്രൈവർക്കു നേരെ വെടിവെക്കുകയും 5000 രൂപയും മൊബൈലുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.