ഹരിയാനയില്‍ മൂന്ന് കര്‍ഷക സ്ത്രീകള്‍ ട്രക്കിടിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്കിടിച്ച് മരിച്ചു. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. സമരത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങാനായി ഓട്ടോറിക്ഷ കാത്ത് ഒരു ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു ഇവര്‍. ഈ സമയം അമിത വേഗത്തിലെത്തിയ ട്രക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിയില്‍ വെച്ചുമാണ് മരിച്ചത്. അപകടം ഉണ്ടായ ഉടന്‍ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. അപകടം സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അടുത്തിടെയാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷകരുടെ സമരപന്തലിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ നേതൃത്വത്തില്‍ കാറിടിച്ച് കയറ്റി ഒമ്പത് പേരെ കൊലപ്പെടുത്തിയത്.