കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ; ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല
ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാൽ, മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്.
ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.
കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിൽ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവച്ച സർവീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല എന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.