ജലസംഭരണിയിൽ ദളിത് യുവതി വെള്ളം കുടിച്ചു, ടാങ്ക് ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ച് നാട്ടുകാർ
കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ ഒരു ദലിത് യുവതി വെള്ളം കുടിച്ചതിനെ തുടർന്ന് ഗോമൂത്രം ഉപയോഗിച്ച് ജലസംഭരണി വറ്റിച്ച് ശുദ്ധീകരിച്ചു. നവംബർ 18ന് ചാമരാജനഗർ ജില്ലയിലെ ഹെഗ്ഗോതാര ഗ്രാമത്തിലാണ് സംഭവം.
ദളിത് യുവതി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഗ്രാമത്തിലെത്തുകയും ലിംഗായത്ത് ബീഡി തെരുവിലെ ടാപ്പിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പിനെയും ജില്ലാ കമ്മീഷണറെയും അറിയിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ജില്ലാ ചുമതലയുള്ള മന്ത്രി വി സോമണ്ണ പറഞ്ഞു.
സംഭവസ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും സോമണ്ണ കൂട്ടിച്ചേർത്തു. ഇത്തരമൊരു സംഭവം ഉണ്ടായത് നിർഭാഗ്യകരമാണെന്നും നമ്മൾ എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.