Saturday, April 12, 2025
Health

വെള്ളം കുടിച്ചു തടി കുറയ്ക്കാം

വെള്ളം കുടി എന്നത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്, അതും നല്ല ശുദ്ധജലം. നമ്മുടെ ശരീരം നിലനില്‍ക്കുന്നത് 60%ത്തോളം വെള്ളത്തിന്റെ സഹായത്തോടെയാണ് എന്ന കാര്യം എല്ലായ്പ്പോഴും നമ്മൾ ഒാർക്കേണ്ടതാണ്. വെള്ളം കുടിക്കുന്നത് ശരീരത്തെ ജലമയമാക്കാന്‍ സഹായിക്കുന്നു

നിർജ്ജലീകരണം
ഒരു ദിവസം എത്ര വെള്ളം കുടിക്കണമെന്നത് ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവം അവര്‍ജീവിക്കുന്ന കാലാവസ്ഥ ഇവയനുസരിച്ച് മാറിക്കൊണ്ടിരിക്കും എന്നിരിക്കിലും വെള്ളം കുടിക്കൽ ശരീരത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറക്കാതിരിക്കുകഎന്നതാണ് പ്രധാനം. ജലത്തിന് നമ്മുടെ ഉപാപചയ നിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയും. നിര്‍ജലീകരണമാണ് വെള്ളം കുടിക്കാതിരുന്നാലുണ്ടാകുന്ന മറ്റൊരവസ്ഥ. ഇവ ശരീരത്തിലെ പൊട്ടാസിയം, സോഡിയം,ഫോസ്‌ഫേറ്റ് തുടങ്ങിയവയുടെ സന്തുലനം നഷ്ടപ്പെടുത്തും. നിർജ്ജലീകരണം തടയാനുള്ള ഒരേ ഒരു വഴി ധാരാളം വെള്ളം കുടിക്കുകയെന്നത് മാത്രമാണ് .
ഭാരം കുറയ്ക്കാന്‍ വെള്ളം കുടിച്ചു കൊണ്ട് ഭാരം കുറയ്ക്കാം എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടിയ്ക്കുകയാണെങ്കില്‍ കഴിയ്ക്കണമെന്ന് വിചാരിക്കുന്നതിനേക്കാള്‍ കുറവ് ഭക്ഷണമായിരിക്കും നമ്മള്‍ കഴിക്കുന്നത് ഇത് ഭാരം കൂടുന്നത് തടയുന്നു.

ജലം എന്നത് എല്ലായ്പ്പോഴും ശരീരത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുപോലെതന്നെ ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം, കൂടാതെ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്. ഭൂമിയിലെ ഏറ്റവും സമ്പന്നമായ സംയുക്തമാണ് വെള്ളം.

തളര്‍ച്ച ഒഴിവാക്കുന്നു
എനർജി നഷ്ട്ടപ്പെടും എന്നത് അവഗണിക്കാനാകാത്ത ഒന്നാണ്. ശരീരത്തെ ജലീകരിക്കാന്‍ സഹായിക്കുന്നത് വെള്ളമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനത്തിനും ജലം ശരീരത്തില്‍ അത്യന്താപേക്ഷിതമാണ്.
തളര്‍ച്ച തോന്നുന്ന സമയത്ത് ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‍കാറുണ്ട്. വെള്ളത്തിനും ഇത്തരത്തില്‍ സാധിക്കും. ശരീരത്തിലെ നിര്‍ജ്ജലീകരണം തടയുന്നത് പ്രധാനമായും വെള്ളമാണ്. വെള്ളം കുടിക്കാതിരിക്കുന്ന മൂലം ശരീര നേരിചേണ്ടി വരുന്ന ക്ഷീണത്തിന് പ്രതിവിധി വെള്ളം നന്നായി കുടിക്കുക എന്നത് മാത്രമാണ്.

ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്
മനുഷ്യ ശരീരം ഭാരം 2/3 വെള്ളം കൊണ്ടുള്ളതാണ്. രക്തം, പേശികള്‍, മസ്തിഷ്‌ക ദ്രവ്യങ്ങള്‍, എല്ലുകള്‍ എന്നിവയില്‍ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു അതിനാൽ ഇവയുടെ ഒക്കെ പരിപാലനത്തിന് വെള്ളം അത്യാവശ്യമാണ്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും സന്തോഷകരമായി മനസ്സിനെ മെച്ചപ്പെടുത്താനും വെള്ളം കുടിയ്ക്കുന്നത് കൊണ്ട് സാധിക്കുന്നു.
ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ നഷ്ടമാകും നന്നായി വെള്ളം ശരീരത്തിന് ലഭിച്ചില്ലെങ്കിൽ എന്നത് നാം മറക്കരുത്. ശരീരത്തിന് സമാനമായ വെള്ളം ആവശ്യമാണ്. നിര്‍ജലീകരണം മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ആവശ്യമുള്ള ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്.

മൂത്രത്തിന്റെ അളവ് കുറയുക
വളരെയധികം ദാഹം തോന്നുക, ചുണ്ടും നാവും വരളുക, ചർമ്മം വരളുക, വിയർക്കാതിരിക്കുക, തലവേദന, ഓർമ്മക്കുറവ്, വളരെയധികം ക്ഷീണവും തളർച്ചയും ഉണ്ടാകുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ അവസ്ഥകൾ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്.
നിർജ്ജലീകരണം രൂക്ഷമാകുന്നതോടെ താങ്ങാനാവാത്ത തളര്‍ച്ചസംഭവിക്കും. ഒട്ടും വൈകാതെ ജലം നല്‍കുകയാണ് പരിഹാരമാര്‍ഗമായി ആദ്യം ചെയ്യേണ്ടത്.

ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല
ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു. ഒരു മിനിട്ട് പോലും പാഴാക്കാതെ അല്‍പം വെള്ളം കുടിച്ചാല്‍ അതിന്റെ ഗുണം മറ്റൊന്നിനും കിട്ടില്ല എന്നതാണ് സത്യം.
പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇത് ഇല്ലാതാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മാനസിക നിലയെ കാര്യമായി ബാധിക്കാൻ വെള്ളം കുടി ഒഴിവാക്കുന്നത് കാരണമാകുന്നു എന്നാണ്

അമിത ഭക്ഷണം
അമിതവണ്ണം നിയന്ത്രിച്ച്‌ സുന്ദരീസുന്ദരമാരാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും വെള്ളം കുടിച്ച് കൊണ്ട് വിശപ്പിനെ തടയിടാം. അതുവഴി പൊണ്ണത്തടി കുറക്കാനുമാകും. പഞ്ചസാരയും പഞ്ചസാര അടങ്ങിയ പാനീയങ്ങളും കുറയ്ക്കുക.
ചിലര്‍ക്ക് മധുരമില്ലാത്ത കാപ്പിയോ ചായയോ കുടിക്കാന്‍ ബുദ്ധിമുട്ടാണ്. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇവ ഒഴിവാക്കിയേ മതിയാകൂ പകരമായി ആഹാരം കഴിക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുക. അമിത ഭക്ഷണം കഴിക്കാതിരിക്കാന്‍ ഇതു സഹായിക്കും. കുടിക്കുന്ന വെള്ളം വിയര്‍പ്പായും മറ്റു ശരീരമാലിന്യങ്ങളായും പുറത്തു പോകും. ആഹാരം കഴിക്കുന്നതു കൊണ്ട് വണ്ണം വയ്ക്കുന്നതിനു ചെറിയ ശതമാനം തടയിടാന്‍ കഴിയും. അതിനാൽ ഈ രീതി പിന്തുടരുന്നത് വളരെ ​ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *