ഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് ആസിഡാക്രമണം നേരിട്ട യുവതി മരിച്ചു
ന്യൂഡൽഹിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന് ആസിഡാക്രമണത്തിന് ഇരയായ യുവതി മരിച്ചു. ഡൽഹിയിലെ ബവാനയിലായിരുന്നു സംഭവം. ആക്രമണത്തിൽ അൻപതു ശതമാനം വരെ പൊള്ളലേറ്റ് ഗുരുതരമായ നിലയിൽ ആശുപത്രിയിലെത്തിച്ച യുവതി രണ്ടാഴ്ചക്കു ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. നവംബർ മൂന്നിനായിരുന്നു യുവതി ആക്രമണത്തിന് ഇരയാകുന്നത്.
സംഭവത്തിൽ പ്രദേശവാസിയായ മോന്റു എന്ന ഇരുപത്തിമൂന്നുകാരനെ പൊലീസ് പിടികൂടി. ഇയാളുടെ പ്രേമാഭ്യർഥന നിരസിച്ചതിനായിരുന്നു ആക്രമണം നടത്തിയത്. യുവതിയുടെ കൈകൾ ബന്ധിച്ച് മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഭർതൃമതിയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് യുവതി