24 മണിക്കൂറിനിടെ 2.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1618 പേർ മരിച്ചു
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കൊവിഡ് ബാധിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിടുന്നത്.
1618 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേർക്കാണ്. 1,78,769 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു
കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,44,178 പേർ കൊവിഡിൽ നിന്ന് മുക്തരായി. 1,29,53,821 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 19,29,329 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ഇതുവരെ രാജ്യത്ത് 12.38 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.