24 മണിക്കൂറിനിടെ 12,408 പേർക്ക് കൊവിഡ്; 120 പേർ കൂടി മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,408 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,08,02,591 ആയി ഉയർന്നു
15,853 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,04,96,308 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,51,460 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്തെ കൊവിഡ് മരണം 1,54,823 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 49,59,445 പേർ കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയോളവും കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ 6102 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇന്നലെ 2736 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.