24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ്; 78 പേർ കൂടി മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തിൽ താഴെയാണ് പ്രതിദിന വർധനവ്. കൊവിഡ് വ്യാപനത്തിൽ വലിയ കുറവാണ് രാജ്യത്ത് അടുത്തിടെ രേഖപ്പെടുത്തുന്നത്
ഇതിനോടകം 1,08,47,304 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 14,016 പേർ രോഗമുക്തി നേടി. നിലവിൽ 1,43,625 പേരാണ് ചികിത്സയിൽ കഴിയുന്നത്. 78 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു
രാജ്യത്ത് ഇതിനോടകം 62,59,008 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20,25,87,752 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. തിങ്കളാഴ്ച മാത്രം 6.87 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.