24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ്; 113 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നു.
113 പേരാണ് ഇന്നലെ മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 1,57,548 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,819 പേർ രോഗമുക്തി നേടി. 1,08,39,894 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
നിലവിൽ 1,76,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 86,359 പേരും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 44,734 പേർ ചികിത്സയിൽ തുടരുന്നു.
1,80,05,503 പേർ ഇതിനോടകം കൊവിഡ് വാക്‌സിൻ എടുത്തിട്ടുണ്ട്. 21.99 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 7.61 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ അറിയിച്ചു.